Skip to main content
Thiruvananthapuram

loka keralasabha

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളാക്കി മാറ്റുവാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരവും പ്രോത്സാഹിപ്പിക്കുകയും, കേരളത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

 

സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പേരാണ് സഭയിലെ അംഗങ്ങള്‍. ലോക കേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.ലോക കേരളസഭയിലെ സഭാനേതാവ് കേരള മുഖ്യമന്ത്രിയും, ഉപനേതാവ് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കും.