Skip to main content

രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്, മകളും എം.പിയുമായ മിസ ഭാരതി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ആണ് പരിശോധന നടന്നത്. 1000 കോടി രൂപയിലധികം വില മതിക്കുന്ന ബിനാമി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.

 

മറ്റൊരു സംഭവവികസത്തില്‍ കോണ്‍ഗ്രസ് നേതാവും യു.പി.എ സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന പി. ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനു വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് 2007-ല്‍ നല്‍കിയ അനുമതിയില്‍ തിങ്കളാഴ്ച സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. കാര്‍ത്തി ചിദംബരം പ്രതിയായ ഈ കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന നടന്നത്.  

Tags