Skip to main content
തിരുവനന്തപുരം

v s achuthanandanമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിസ്ഥിതി കൊള്ളക്കാരനെന്ന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ് അച്ചുതാനന്ദന്‍. ക്വാറികള്‍ക്ക് അനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഹരിത ട്രിബ്യൂണലിനു കേസ് നല്‍കുമെന്നും വി.എസ് അറിയിച്ചു. ടി.പി വധ ഗൂഡാലോചനകേസ് സി.ബി.ഐക്ക് വിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

ടി.പി കേസില്‍ പ്രതികരിക്കേണ്ടത് രമയും സര്‍ക്കാരുമാണെന്നും തനിക്ക് അതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും വി.എസ് വ്യക്തമാക്കി. രമയുടെ അഭിപ്രായത്തോട് യോജിപ്പുള്ളതിനാലാണ് താന്‍ മുഖ്യ മന്ത്രിക്ക് കത്തയച്ചതെന്നും ഈ കേസില്‍ ഫായിസിന്റെ ഇടപെടലുകളെക്കുറിച്ചാണ് അന്വേഷണം വരേണ്ടതെന്നും വി.എസ് അറിയിച്ചു. സി.പി.ഐ.എം സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടികളെ തനിക്കു ഭയം ഇല്ലെന്നും വി.എസ് പറഞ്ഞു.

 

 

തന്‍റെ രാഷ്ടീയ നിലപാടുകളെ കുറിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് ഒന്നും അറിയില്ലയെന്നും അത് പഠിക്കാതെയാണ് തന്നെ ആപാര്‍ട്ടിയിലെക്ക് ക്ഷണിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

Tags