Skip to main content
തിരുവനന്തപുരം

MGNREGAമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള വേതനം 212 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 180 രൂപയാണ് കേരളത്തിലേത്. പുതുക്കിയ വേതനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‍ ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

 

തൊഴിലുറപ്പുകൂലി 250 രൂപയാക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം തൊഴിലുറപ്പു വേതനം നല്‍കുന്നത് കേരളമാണ്. തമിഴ്‌നാട്ടില്‍ 167 രൂപയും കര്‍ണ്ണാടകയില്‍ 191 രൂപയും ആന്ധ്രയില്‍ 169 രൂപയുമായാണ് വര്‍ധന.