Skip to main content
തിരുവനന്തപുരം

govt of keralaതിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ വയനാട്,​ കണ്ണൂർ ജില്ലാ കളക്ടമാരെ സ്ഥലം മാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ബിജു പ്രഭാകറാണ് പുതിയ തിരുവനന്തപുരം കളക്ടർ. എറണാകുളം കളക്ടറായിരുന്ന ഷേക്ക് പരീതിനെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആയി നിയമിച്ചു.

 

തിരുവനന്തപുരം കളക്ടറായിരുന്ന കെ.എൻ.സതീഷിന് ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതല നല്‍കി. ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറാണ് വയനാട് പുതിയ കളക്ടര്‍.

 

കൊല്ലം കളക്ടറായി പ്രണബ് ജ്യോതിനാഥിനെയും പത്തനംതിട്ട കളക്ടറായി ബി. മോഹനനെയും പരസ്പരം മാറ്റി നിയമിച്ചു. പി. ബാല കിരണാണ് കണ്ണൂർ കളക്ടർ. എം.ജി രാജമാണിക്യമാണ് പുതിയ എറണാകുളം കളക്ടർ.