Skip to main content
തിരുവനന്തപുരം

keltron logoസംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ-സാക്ഷരത പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ അതിനൂതനമായ സാങ്കേതിക വിദ്യകളില്‍ പ്രാപ്തരാക്കുന്നതിനായി കെല്‍ട്രോണും ഇന്റല്‍ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കരാറായി. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ സി. പ്രസന്നകുമാറും ഇന്റല്‍ ഡയറക്ടര്‍ ശ്രീനിവാസ് തഡിഗഡപ്പയും ധാരണാപത്രം ഒപ്പിട്ടു.

 

ടാബ്ലെറ്റ് ഉള്‍പ്പെടെ ഇന്റലിന്റെ വിവിധതരം കമ്പ്യൂട്ടറുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കെല്‍ട്രോണിനെ സഹായിക്കാനും കെല്‍ട്രോണ്‍ നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും കരാറിലൂടെ സാധ്യമാകുമെന്ന് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.