Skip to main content
മലപ്പുറം

Radhaനിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ഓഫിസിലെ തൂപ്പുകാരിയുടെ രാധയുടെ കൊലപാതകം മാനഭംഗത്തിനു ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാനഭംഗത്തിനിടെയുണ്ടായ സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് വഴിവെച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

രാധ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബിജു നായരുടെ സുഹൃത്തുമായ ഷംസുദ്ദീനെയും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

 

ഈ മാസം അഞ്ചു മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഇന്നലെയാണ്‌ കണ്ടെത്തിയത്‌. ബിജു നായര്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തുപറയുമെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഓഫീസ് സെക്രട്ടറി കൂടിയായ ബിജു നായര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് കൊല നടന്നത്തിയാതെന്നാണ്  പൊലീസ് പറയുന്നത്.

 

കഴിഞ്ഞ​ ബുധനാഴ്ച ​രാവിലെ​ 8.30-​ഓടെ​ വീട്ടില്‍​ ​നിന്നും​ കോണ്‍ഗ്രസ് നിയോജക​മണ്ഡലം​ ഓഫീസിലേക്ക് ജോലിക്ക് പോയ രാധയെ​ കാണാതായതിനെ തുടര്‍ന്ന് നടന്ന തെരച്ചിലിനൊടുവില്‍ ആള്‍ ​താമസമില്ലാത്ത പ്രദേശത്ത് കാടു മൂടിക്കിടക്കുന്ന​ കുളത്തില്‍ ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ​നിലയിലായിരുന്നു.

 

രാധയുടെ കൊലപാതകത്തിന് പിന്നില്‍ ബിജു നായര്‍ മാത്രമല്ല  മറ്റാര്‍ക്കൊക്കയോ വേണ്ടി ബിജു നായര്‍ കുറ്റം ഏറ്റെടുക്കുകയാണ്. കൊലപാതകത്തിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.