Skip to main content
കണ്ണൂര്‍

CPM-flagകണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്. അമ്പതോളം പേരേയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് കണ്ണൂരില്‍ എത്തുമ്പോള്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നത്.

പ്രാദേശിക പ്രശ്‌നങ്ങളിലെ പാര്‍ട്ടി നിലപാടിലുള്ള അതൃപ്തിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക് പോകാന്‍ കാരണമായത്. കഴിഞ്ഞ മാസം രണ്ടായിരത്തോളം വരുന്ന  ബി.ജെ.പി വിമതര്‍ നമോ വിചാര്‍ മഞ്ച് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ കടുത്ത എതിര്‍പ്പ് മറികടന്നു കൊണ്ടായിരുന്നു ഔദ്യോഗികപക്ഷം ബി.ജെ.പി വിമതരെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കിയത്.