Skip to main content
തിരുവനന്തപുരം

പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സംരക്ഷണത്തിനായി തയാറാക്കപ്പെട്ട സംസ്ഥാനത്തെ ഇ.എഫ്.എല്‍ നിയമം ഭേദഗതി ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ.എഫ്.എല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ഉമ്മന്‍ വി ഉമ്മന്‍ സമിതി ആവശ്യപ്പെട്ടത്.

 

അഞ്ചേക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരെ ഇ.എഫ്.എല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം നിയമവകുപ്പിന്‍റെ പരിഗണയിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.