Skip to main content
ന്യൂഡല്‍ഹി

2017-ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. ഫിഫ റാങ്കിങ്ങില്‍ 154-ാം സ്ഥാനത്തുള്ള ഇന്ത്യ വേദിയാകുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായിരിക്കും ഇത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്കും മത്സരിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

 

കൊച്ചി അടക്കം എട്ട് നഗരങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാവുക. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ , മഡ്ഗാവ്, പുണെ, ഗുവാഹട്ടി എന്നിവയാണ് വേദിയാകാന്‍ പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങള്‍. ലോകകപ്പില്‍ 24 ടീമുകള്‍മത്സരിക്കും. ഉസ്ബകിസ്താന്‍, അയര്‍ലണ്ട്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ലോകകപ്പിന് വേദിയാവുന്നത്.

 

2017-ലെ അണ്ടര്‍ 20 ലോകകപ്പിന്റെ വേദി ദക്ഷിണ കൊറിയക്ക് അനുവദിക്കാനും 2016-ലെ ഫിഫ കോണ്‍ഗ്രസ് മെക്‌സിക്കോ സിറ്റിയിലും 2017-ലെ ഫിഫ കോണ്‍ഗ്രസ് ക്വാലാലംപുരില്‍ നടത്താനും നിര്‍വാഹിക സമിതി തീരുമാനിച്ചു. 95 കോടി രൂപ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകകപ്പ് നടത്തിപ്പിന്റെ മറ്റ് ചെലവുകള്‍ക്കായി 25 കോടി രൂപ കൂടി കേന്ദ്രം അനുവദിക്കും.

 

ഇത്തരമൊരു ടൂര്‍ണമെന്‍റിന് ആതിഥ്യം വഹിക്കുന്നതോടെ ഫുട്ബാളിന് ഇന്ത്യയില്‍ ഏറെ മുന്നേറാന്‍ കഴിയുമെന്ന നിഗമനത്തിലാണ് ഫിഫ 

Tags