Skip to main content
ഹവാന

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ക്യൂബന്‍ മുന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാര്‍ത്താവിനിമയ മേഖലയിലുള്ള സഹകരണ കരാറില്‍ ഒപ്പുവച്ചു. പ്രസാര്‍ ഭാരതിയും ക്യൂബയുടെ റേഡിയോ ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടും തമ്മിലാണ് കരാര്‍.

 

കാസ്‌ട്രോ അവസാന കൂടിക്കാഴ്‌ച നടത്തിയത്‌ കഴിഞ്ഞ ജൂലൈയില്‍ വെനസ്വല പ്രസിഡന്റ്‌ നിക്കോളാസ്‌ മറുഡോയുമായായിരുന്നു. അന്‍സാരി ക്യൂബയിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി.

Tags