Skip to main content

പതിനഞ്ച് കുട്ടികളുൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിലെ മുഖ്യപ്രതി സംസ്ഥാന സർക്കാർ.  പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് നിയമലംഘനങ്ങളും നടത്താം എന്നുള്ള അവസ്ഥയുടെ സാന്നിദ്ധ്യമാണ് മത്സ്യബന്ധന ബോട്ടിനെ വിനോദസഞ്ചാരയാന മാക്കാനും അതിൽ കയറാവുന്നതിനേക്കാൾ കൂടുതൽ ആൾക്കാരുമായി സഞ്ചാരം നടത്താനും വോട്ടുടമ നാസറിനെ പ്രേരിപ്പിച്ചത്. കൃത്യമായി ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ട്. അത് ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്ഥരും ഉണ്ട് .എന്നാൽ കേരളത്തിൽ ഈ മേഖലയിൽ സർവീസ് നടത്തുന്ന ഏതെങ്കിലും ഒരു ഉടമയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകാതെ ഏതെങ്കിലും അനുമതി ലഭിച്ചു എന്ന് ആർക്കും പറയുവാൻ കഴിയില്ല. അനധികൃതമായി സർവീസ് നടത്തുന്ന ഇത്തരം ബോട്ട് ഉടമകളുടെ പക്കൽ നിന്ന് യഥാസമയം ലഭിക്കേണ്ട പടി ലഭിക്കേണ്ടവർക്ക് ലഭിക്കുന്നതിനാലാണ് ഇത്തരം സർവീസുകൾ നിലനിൽക്കുന്നത്. ഇത് അതാത് പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങൾക്കും എല്ലാവർക്കും ബോധ്യമുള്ളതാണ്. കേരളത്തിൽ നടന്നിട്ടുള്ള എല്ലാ ബോട്ടപകടങ്ങളും  നോക്കിയാൽ വ്യക്തമാകുന്ന കാരണം ഒന്നാണ്. പ്രത്യക്ഷമായ നിയമലംഘനം. സമീപകാലത്ത് വടക്കഞ്ചേരിയിൽ ഉണ്ടായ ബസ്സപകടത്തിൽ അഞ്ച് കുട്ടികളുൾപ്പെടെ 9 പേർ മരിച്ചു. അവിടെയും മരണത്തിന് കാരണമായത് നിയമലംഘനമാണ് .ഇത്രയും അനുഭവങ്ങൾ സർക്കാരിൻറെ മുന്നിൽ ഉണ്ടായിട്ടും വിവിധ കമ്മീഷനുകൾ ഈ വീഴ്ച വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും ഗുണപരമായ ഒരു മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല. ഇടവേളകളിൽ അതിനാൽ ഇത്തരം ദുരന്തങ്ങൾ തുടരുന്നു .ഏതെങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോൾ കുറച്ചുദിവസം ആ മേഖലയിൽ തകൃതിയായി ചില അന്വേഷണങ്ങൾ.  ഇതുപോലെയാണ് കേരളത്തിൽ തീപിടുത്തം ഉണ്ടാകുമ്പോഴും .ഏതാനും ദിവസം കഴിയുമ്പോൾ എല്ലാം പഴയ പടി. ഇടവേളകളിൽ ദുരന്തങ്ങളുടെ ആവർത്തനം