Skip to main content

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സാഹായ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. വിഷയത്തില്‍ നിയമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചു.

മധുവിന്റെ കേസില്‍ പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ കേസില്‍ നിയമിക്കുമന്ന് മന്ത്രി മമ്മൂട്ടിക്ക് ഉറപ്പുകൊടുക്കുകയായിരുന്നു. അതോടൊപ്പം നിയമസഹായം ഭാവിയില്‍ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാന്‍ ഉള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയി മമ്മൂട്ടിയുടെ പിആര്‍ഓ റോബേര്‍ട്ട് കുരിയാക്കോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.