Skip to main content

കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. 

കാബൂളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരെ എത്തിക്കാന്‍ ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്ന് കരുതുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്‌നം ഉണ്ട്. ഐ.എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.