Skip to main content

സ്പീക്കര്‍ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് കൈത്തറി-ഖാദി ചലഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് കൈത്തറി-ഖാദി ചലഞ്ച് പ്രഖ്യാപിച്ചത്. നിയമസഭാ കവാടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് സ്പീക്കര്‍ക്കുള്ള ഓണക്കോടി സമ്മാനിച്ചത്.

സര്‍ക്കാര്‍ റിബേറ്റ് ഉള്‍പ്പെടെ 40 ശതമാനം വിലക്കിഴിവ് കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി കിറ്റ് 2999 രൂപക്കും ലഭിക്കും. കൊവിഡ് പ്രതിസന്ധി ബാധിച്ച കൈത്തറി മേഖലയെ സഹായിക്കാന്‍ ഓണക്കോടി കൈത്തറിയാക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.