Skip to main content

വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രനിര്‍ദേശവും കൊവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ് ശാശ്വതമല്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും തലവേദനയും ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കൊവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകൂ. വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനനുസരിച്ചാകും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.