കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കണ്ണൂര്‍ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിന് വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയായ മാനസ നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയാണ് രാഗിന് മാനസയെ വെടിവെച്ച് കൊന്നത്. എവിടെനിന്നാണ് രാഗിന് തോക്ക് കിട്ടിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് വിദ്യാഥിനിയാണ് മാനസ.
മാനസയും രാഗിനും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും അതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. കോളേജിന് സമീപമുള്ള ഹോസ്റ്റലില്‍ താമസിച്ചിരുന്ന മാനസയുടെ മുറിയിലേയ്ക്കു രാഗിന് എത്തുകയും തുടര്‍ന്ന് വാതില്‍ അടച്ചതിന് ശേഷം വെടി വെയ്ക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.