Skip to main content

കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടെയും എ.ഐ.സി.സി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കെ സുധാകരന്‍ ചുമതലയേറ്റെടുത്തത്. സുധാകരനൊപ്പം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു. 

കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന്  പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തി. ശേഷം ശാസ്തമംഗലത്തെ കെ.പി.സി.സി ആസ്ഥാനത്ത് എത്തിയ സുധാകരന് സേവാദള്‍  വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കെ.പി.സി.സി ഓഫീസിലെത്തിയ സുധാകരനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് സ്വീകരിച്ചു.