Skip to main content

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. പത്രം പാല്‍ എന്നിവ രാവിലെ ആറിന് മുമ്പ് വിട്ടിലെത്തണം. ബേക്കറി, പലവ്യഞ്ജനകടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലുണ്ടാകും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മേഖലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പൂര്‍ണമായും അടച്ചിടും. ജില്ലാ ഭരണകൂടങ്ങള്‍ മാര്‍ഗരേഖ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി. ജില്ലകളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒറ്റ വഴി മാത്രമായിരിക്കും. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും തുറക്കും. സോണുകളായി തിരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും.