Skip to main content

ക്യാന്‍സര്‍ പോരാട്ടത്തില്‍ പ്രചോദനം പകര്‍ന്ന നന്ദു മഹാദേവ (27 വയസ്സ് ) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ രോഗത്തോടുള്ള പോരാട്ടമായിരുന്നു നന്ദുവിനെ ശ്രദ്ധേയനാക്കിയത്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ നന്ദു നിരന്തരം പ്രചോദനം നല്‍കിയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്പുവരെ നന്ദു യാത്ര പോയിരുന്നു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ഏത് പ്രതിസന്ധിയിലും തോറ്റ് പോകരുതെന്ന് മറ്റുള്ളവരോട് നന്ദു എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.