Skip to main content

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മരണം കുറക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ജീവന്റെ വിലയാണ് ഈ ലോക്ക് ഡൗണിനുള്ളതെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി.

സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് പണമൂറ്റുന്നതിനെതിരെ കര്‍ശന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് മുന്‍ കൂര്‍ തുക ഈടാക്കരുത്. കൂടുതല്‍ പണം ഈടാക്കിയാല്‍ പത്തിരട്ടി തുക പിഴ ഈടാക്കും. കൊവിഡ് ചികില്‍സക്കുള്ള ആശുപത്രി നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.