Skip to main content

ഏത് സാഹചര്യത്തിലും 80 സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തല്‍. തരംഗമുണ്ടായാല്‍ നൂറിന് മുകളില്‍ എത്തുമെന്നും പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബി.ജെ.പി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും സി.പി.എം വിലയിരുത്തുന്നു. 

കഴിഞ്ഞ തവണത്തേക്കാള്‍ 15-20 സീറ്റുകള്‍ അധികമായി ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.