Skip to main content

കേന്ദ്രസമിതി യോഗം വൈകിട്ട് 6 മണിക്ക് ചേരാനിരിക്കെ പോര്‍മുഖം തുറന്ന് ഉമ്മന്‍ചാണ്ടി. വിശ്വസ്തരായ കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ നേമം ഉള്‍പ്പെടെ ഒരിടത്തും മല്‍സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഹൈക്കമാന്‍ഡ് ഇടപെട്ട് കെ.സി ജോസഫിന് സീറ്റ് നിഷേധിച്ചാലും കെ ബാബുവിന് സീറ്റ് ഉറപ്പിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. 

പ്രായാധിക്യമാണ് കെ.സി ജോസഫിന് തടസ്സം. എട്ടുതവണ ഇരിക്കൂറില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു അദ്ദേഹം. മണ്ഡലം മാറി മല്‍സരിക്കാനായിരുന്നു കെ.സി ജോസഫിന്റെ ശ്രമം. ഈ നീക്കം ഹൈക്കമാന്‍ഡ് തടയുമെന്ന് ഉറപ്പായതോടെയാണ് കെ ബാബുവിനെങ്കിലും സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ബാബു പരാജയപ്പെട്ടിരുന്നു.

Tags