കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തില്‍ ഇന്നും സി.പി.എം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. സി.പി.എം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതല്‍ പേര് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്.