യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെ വിമത നീക്കം. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ്. എല്‍.ഡി.എഫ് പിന്തുണ നല്‍കിയേക്കും. ഇക്കാര്യം സി.പി.എം നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. സീറ്റ് ലഭിക്കാത്തതിലെ അതൃപ്തിയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. നെന്മാറ സീറ്റ് ലഭിക്കുമെന്നായിരുന്നു എ.വി ഗോപിനാഥ് പ്രതീക്ഷിച്ചിരുന്നത്.
ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനില്ലെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് സി.പി.എം തള്ളി. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന് പ്രതികരിച്ചു.
.