Skip to main content

താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഇറക്കി കോണ്‍ഗ്രസും ബി.ജെ.പിയും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യരംഗത്ത് ആഗോള പ്രശംസ നേടിയെടുത്ത വകുപ്പ് മന്ത്രിയെ തലസ്ഥാന നഗരയിലെത്തിച്ച് രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ തിരുവനന്തപുരം നിയമസഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങുന്നതായാണ് സൂചന. കെ.കെ ശൈലജ ടീച്ചറിലൂടെ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

തിരുവനന്തപുരം ജില്ലയില്‍ ശക്തയായ വനിത സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കെ.കെ ഷൈലജ ടീച്ചര്‍ മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനത്താകെ ഇടതിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മന്ത്രി ഇ.പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരികയാണെങ്കില്‍ കെ.കെ ശൈലജയെ മട്ടന്നൂരില്‍ മത്സരിപ്പിക്കുമെന്നായിരുന്നു പ്രചരിച്ചത്. മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും ജനവിധി തേടുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.