Skip to main content

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. നേരത്തെ മഹാരാഷ്ട്രയും കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി കര്‍ണ്ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നേരത്തെ 5 ജില്ലകളില്‍ കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വിമാന മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം വേണം. അതില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടി വരും.