സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ സരിതാ നായര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ ക്ഷാമമില്ല. ജയിലിനുള്ളില്‍ കിടന്നപ്പോഴും പുറത്തിറങ്ങിയപ്പോഴും അങ്ങനെ തന്നെ. ജയിലിനുള്ളില്‍ കിടന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പണം അവര്‍ കൊടുത്തു തീര്‍ത്തു. ജയിലിന് പുറത്ത് ഇറങ്ങിയതിന് ശേഷം സരിതാ നായര്‍ എല്‍.ഡി.എഫ് പക്ഷത്തേക്ക് അടുക്കുന്നതാണ് കണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സരിതാ നായര്‍ മുഖ്യ തിരഞ്ഞെടുപ്പ് സാന്നിധ്യമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സരിത നായര്‍ വീണ്ടും സജീവമാകുകയാണ്.
ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്കി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയിലൂടെയാണ് സരിതാ നായര്‍ വീണ്ടും ശ്രദ്ധ കേന്ദ്രമാവുന്നത്. ഭരണനേതൃത്വത്തിലുള്ളവരും സരിതയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം ഇപ്പോഴും നിലനിന്ന് പോരുന്നു എന്നത് വ്യക്തമാണ്. അത്തരം സൗഹൃദങ്ങള്‍ ഏതൊക്കെ തരത്തില്‍ വിനിയോഗിക്കപ്പെടുന്നു എന്നുള്ളത് വ്യക്തമായ തെളിവുകളില്ലാതെ ഇപ്പോള്‍ പറയുക സാധ്യമല്ല. എന്നിരുന്നാലും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സരിതാ നായര്‍ സജീവമായി ഉണ്ടാവും എന്നത് ഉറപ്പായിരിക്കുന്നു.