എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലീം സംഭരണ വിഭാഗത്തില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കാലടി സര്‍വകലാശാലയില്‍ വീണ്ടും അധ്യാപക നിയമന വിവാദം ഉയരുകയാണ്. നിയമന ശുപാര്‍ശയുമായി സി.പി.എം പറവൂര്‍ ഏരിയ സെക്രട്ടറി ജില്ലാക്കമ്മിറ്റിക്ക് നല്കിയ കത്ത് പുറത്തു വന്നു. ഡോ.സംഗീത തിരുവാളിന് വേണ്ടിയാണ് ശുപാര്‍ശ കത്ത്.
2019 സെപ്തംബര്‍ 22ന് പറവൂര്‍ സെക്രട്ടറി ടി.ആര് ബോസ് ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തു വന്നിരിക്കുന്നത്. സി.പി.എം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ സീല്‍ പതിപ്പിച്ച ലെറ്റര്‍ പാഡിലാണ് കത്ത് എഴുതിയിരിക്കുന്നത്.