Skip to main content

ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ മഹേശന്റെ കുടംബം ഹൈക്കോടതിയിലേക്ക്. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 10ലേക്ക് മാറ്റി.

മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാകില്ലെന്ന് പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാരാരിക്കുളം പോലീസാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അസ്വാഭാവിക മരണത്തിന് എ.ഫ്.ഐആര്‍ ഉണ്ട്. ഐ.ജിയുടെ കീഴില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു.