പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്കുന്നതില് പ്രതിഷേധിച്ച് എന്‍.സി.പി എല്‍.ഡി.എഫ് വിടാന്‍ ആലോചിക്കുന്നതായി സൂചന. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാന്‍ മാണി സി കാപ്പന് ആലോചിക്കുന്നതായും പാലാ കൈവിട്ട് കളയേണ്ടി വന്നാല്‍ പാര്‍ട്ടി യു.ഡി.എഫിലേക്ക് പോകുന്നതില്‍ ദേശീയ നേതൃത്വം പച്ചക്കൊടി കാണിക്കുന്നതായും സൂചനയുണ്ട്. എന്‍.സി.പിയില്‍ തന്നെ ശശീന്ദ്രന് വിഭാഗം എല്‍.ഡി.എഫ് വിടുന്നതിനോട് യോജിക്കുന്നില്ല. ഈ തീരുമാനം എന്‍.സി.പിയില്‍ പിളര്‍പ്പ് സൃഷ്ടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.