Skip to main content

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ജയ്ശ്രീറാം വിളിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസ് എത്തിയാണ് ഇരുവിഭാഗത്തെയും നഗരസഭ പരിസരത്ത് നിന്നും നീക്കിയത്. 

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി ജയ്ശ്രീറാം ബനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയത്. സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.