Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തി. കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാതൃകയാണെന്നും പ്രകാശ് കാരാട്ട്.

വെള്ളപ്പൊക്ക സമയത്തെയും കൊവിഡ് സമയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.  എല്‍.ഡി.എഫ് ഗവണ്‍മെന്റിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുകൂലമായാണ് ജനവിധിയുണ്ടായത്.