Skip to main content

ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പാലാ നഗരസഭ ഫലം. ജോസ് വിഭാഗത്തിന് ഇവിടെ വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാലാ മുന്‍സിപ്പാലിറ്റിയിലെ 14 വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു . യുഡിഎഫിന് എട്ട് വാര്‍ഡില്‍മാത്രമാണ് ജയം ഉണ്ടായത്. 

ശക്തികേന്ദ്രമായ തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടിയേറ്റു. കട്ടപ്പന,തൊടുപുഴ നഗരസഭകള്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭകള്‍ നേടിയത്.