Skip to main content

ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തില്‍ എം.ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

സാങ്കേതികവിദ്യ അനുദിനം മാറുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് എം.ശിവശങ്കര്‍ നിര്‍ദേശിച്ചെന്നായിരുന്നു വാര്‍ത്ത. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ മറുപടി.