Skip to main content

കോട്ടയം തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങളെ അവഗണിച്ചുവെന്നും വേണ്ടത്ര പരിഗണന എല്‍.ഡി.എഫില്‍ നിന്ന് കിട്ടിയില്ലെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍. ഈ അവഗണനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

മുന്നണി മര്യാദയുടെ പേരില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും എന്‍.സി.പിയോട് എന്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

എന്‍.സി.പിയെ അവഗണിച്ചെന്ന വാദം തള്ളി സി.പി.എം രംഗത്തെത്തി. പാലായില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്ലാ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.