Skip to main content

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിര്‍ഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി നടന്നത്. ദേശീയ അം?ഗീകാരം വരെ ലഭിച്ചു. കേരള നിയമസഭ എടുക്കുന്ന തീരുമാനങ്ങളെ മതിപ്പോടെയാണ് മറ്റുള്ളവര്‍ നോക്കിക്കാണുന്നതെന്നും സ്പീക്കര്‍ പറഞ്ഞു

ചെലവ് ചുരുക്കാനാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നത്. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.