Skip to main content

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. 31 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.61,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,56,378 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,981 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,256 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ 473 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.