Skip to main content

നാഗാലാന്‍ഡില്‍ നായമാംസം വില്‍ക്കുന്നതു നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത് ഹൈക്കോടതി. ജൂലായ് രണ്ടിനാണ് സര്‍ക്കാര്‍ നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വില്‍പ്പന എന്നിവ നിര്‍ത്തി ഉത്തരവിറക്കിയത്. നായകളെ മാംസത്തിനായി ചാക്കില്‍ കെട്ടിത്തൂക്കിയ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. 

സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ സെപ്റ്റംബര്‍ 14-ന് സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നാഗാലാന്‍ഡിന് പുറമേ മിസോറമും നായ ഇറച്ചി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.