Skip to main content

സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 

സര്‍ക്കാരിന് നല്‍കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സര്‍ക്കാര്‍ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്.