Skip to main content

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമസഭാ സെക്രട്ടറിക്ക് മറുപടി നല്‍കി. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇ.ഡി മറുപടി നല്‍കിയത്. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇ.ഡിക്ക് നിയമാനുസരണം അധികാരമുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. 

നിയമസഭയുടെ പ്രവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് ഇ.ഡിയോട് വിശദീകരണം ചോദിച്ചത്. ലൈഫ് മിഷന്‍ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താന്‍ ഇ.ഡി ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നാണ് ജയിംസ് മാത്യു എം.എല്‍.എയുടെ പരാതി. ആ പരാതിയാണ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടത്. എത്തിക്സ് കമ്മറ്റി ഇതില്‍ ഇ.ഡിയോട് വിശദീകരണം തേടിയിരുന്നു. ഇ.ഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനോടാണ് വിശദീകരണം തേടിയത്. ഇതിലാണ് ഇ.ഡി മറുപടി നല്‍കിയത്.