Skip to main content

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 32,489 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1714 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152,  കാസര്‍കോട് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍കോട് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 79,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,08,460 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,096 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,208 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,888 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1981 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.