എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നിയമസഭാ സമിതിയുടെ നോട്ടീസ്. നിയമസഭാ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ലൈഫ് പദ്ധതി ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമ വിരുദ്ധമാണെന്ന പരാതിയിലാണ് നോട്ടീസ്.
എന്‍ഫോഴ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചത്. പദ്ധതി തടസപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം. നോട്ടീസിന് പിന്നില്‍ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി വ്യക്തമാക്കി.