Skip to main content

ബിലീവേഴ്സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കില്‍പ്പെടാത്ത പണം. 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.