എം.ശിവശങ്കറിനെ 6 ദിവസത്തേക്ക് കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്നും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. 7 ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്.
ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശിവശങ്കര്‍ ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് ഇ.ഡിയുടെ നിലപാട്.