Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയെയും എം.ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചു. മൂന്ന് ദിവസം കസ്റ്റഡി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്‌നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. 

സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനേയും ഇ.ഡി. ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.