സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക് ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്.
തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.