Skip to main content

മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്നും ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചുമത്തി. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

നാലു ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. അവസാന ദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികള്‍ ഇ.ഡി.ആരംഭിച്ചു കഴിഞ്ഞു.