Skip to main content

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്നും  പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജ്യം വെക്കേണ്ട സാഹചര്യമില്ലെന്നും സി.പി.എം. നേതാവ് എം.വി. ഗോവിന്ദന്‍.

അന്വേഷണം നടക്കട്ടെ, അറസ്റ്റ് നടക്കട്ടെ, അവസാന വിധി പുറത്തുവരട്ടെ,  കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട കാര്യം സി.പി.എമ്മിനില്ല. പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉത്കണ്ഠയില്ല. ഉപ്പുതിന്നവന്‍ ആരാണോ അയാള്‍ വെള്ളം കുടിക്കട്ടേ.വെള്ളം കുടിക്കുന്നതില്‍ സി.പി.എമ്മിനോ സര്‍ക്കാരിനോ ആക്ഷേപമില്ലെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.