Skip to main content

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. അബുദാബിയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല യോഗത്തില്‍ പി.ആര്‍ കമ്പനി മാനേജരായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് അന്വേഷണം.

ലോക്താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരാതി അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സലീം മടവൂര്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ചത്.